Actor Saif Ali Khan attack: Main supect arrested
മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇന്നു രാവിലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം ആക്രമിയെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
ആക്രമി ഒരു കോടി രൂപ ആവശ്യപ്പെട്ടതായി ജോലിക്കാരി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ നടന്‍ അപകടനില തരണം ചെയ്തതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
Keywords: Saif Ali Khan, Attack, Suspect, Arrested, Mumbai Police
COMMENTS