Actor and dancer Santhosh John passed away
കിഴക്കമ്പലം: നടനും സ്റ്റേജ് ആര്‍ട്ടിസ്റ്റും നര്‍ത്തകനുമായമായ സന്തോഷ് ജോണ്‍ (43) ബൈക്ക് അപകടത്തില്‍ മരിച്ചു. പട്ടാമ്പിയില്‍ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ആലുവ ദേശത്ത് വച്ചാണ് അപകടമുണ്ടായത്. മൈഡിയര്‍ കുട്ടിച്ചാത്തന്‍, കുട്ടിയും കോലും, സകലകലാ വല്ലഭന്‍,അപരന്മാര്‍ നഗരത്തില്‍, സ്പാനിഷ് മസാല തുടങ്ങി ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ജയറാം, നാദിര്‍ഷാ, കലാഭവന്‍ മണി എന്നിവര്‍ക്കൊപ്പം ഒട്ടേറെ വിദേശ രാജ്യങ്ങളില്‍ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. കമലഹാസന്റെ അവ്വൈ ഷണ്‍മുഖി വേഷത്തില്‍ ഡാന്‍സ് ചെയ്ത് ശ്രദ്ധനേടിയിരുന്നു. ഇതേതുടര്‍ന്ന് കമലഹാസന്‍ സന്തോഷിനെ നേരില്‍ കണ്ട് അഭിനന്ദിച്ചിട്ടുമുണ്ട്. ഇതോടെ അവ്വൈയ് സന്തോഷ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
Keywords: Santhosh John, Actor and dancer, Accident, Death
COMMENTS