കൊച്ചി: റോഡ് അടച്ച് ഗതാഗത തടസമുണ്ടാക്കുന്നതിനെതിരെ നടപടിക്കായി സ്ഥിരം സംവിധാനമുണ്ടാകണമെന്ന് ഹൈക്കോടതി. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ...
കൊച്ചി: റോഡ് അടച്ച് ഗതാഗത തടസമുണ്ടാക്കുന്നതിനെതിരെ നടപടിക്കായി സ്ഥിരം സംവിധാനമുണ്ടാകണമെന്ന് ഹൈക്കോടതി. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഓരോ പരിപാടിക്കും ശേഷം കോടതിയലക്ഷ്യ നടപടി എടുക്കാനാവില്ല.
വിഷയത്തില്‍ നിലപാടറിയിക്കാന്‍ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തിരുവനന്തപുരം ബാലരാമപുരത്ത് റൂറല്‍ എസ്പിയടക്കം പങ്കെടുത്ത പരിപാടിയുമായി ബന്ധപ്പെട്ട് റോഡിന്റെ പകുതിയോളം ഭാഗം കയ്യേറി സ്റ്റേജ് കെട്ടിയത് ഏറെ വിവാദമായിരുന്നു.
ഇത് സംബന്ധിച്ചാണ് ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വഞ്ചിയൂരില്‍ റോഡില്‍ സിപിഎം സ്റ്റേജ് കെട്ടിയ സംഭവത്തില്‍ മറ്റൊരു ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഇതിനിടെ, തിരുവനന്തപുരത്ത് റോഡില്‍ സ്റ്റേജ് കെട്ടിയ എഐടിയുസി പ്രവര്‍ത്തകരോട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പൊട്ടിത്തെറിച്ചു. സ്റ്റേജ് പൊളിച്ചു നീക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ബിനോയ് വിശ്വം നിര്‍ദേശം നല്‍കി.
Key Words: Road Block, Traffic Issuee, The High Court
COMMENTS