കൊച്ചി : എംഎല്‍എ ഉമ തോമസിന് ഗുരുതര പരുക്കേല്‍ക്കാനിടയായ കലൂര്‍ സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ചയെ കുറിച്ച് ഒടുവില്‍ അന്വേഷണം നടത്താന്‍ വിശാല കൊ...
കൊച്ചി : എംഎല്‍എ ഉമ തോമസിന് ഗുരുതര പരുക്കേല്‍ക്കാനിടയായ കലൂര്‍ സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ചയെ കുറിച്ച് ഒടുവില്‍ അന്വേഷണം നടത്താന്‍ വിശാല കൊച്ചി അതോറിറ്റി (ജിസിഡിഎ)യും തീരുമാനിച്ചു. സംഭവത്തില്‍ ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള അടക്കമുള്ളവര്‍ക്കെതിരെ അഴിമതി ആരോപണം ഉയരുകയും വിജിലന്‍സിന് പരാതി ലഭിക്കുകയും ചെയ്തതോടെയാണു സംഭവം നടന്ന് 6 ദിവസങ്ങള്‍ക്ക് ശേഷം അന്വേഷണം നടത്താനുള്ള തീരുമാനം. ജിസിഡിഎയുടെ ഇന്ന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗമാണ് അന്വേഷണം നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
Key Words: Uma Thomas, Accident
COMMENTS