ചണ്ഡിഗഢ്: പഞ്ചാബില്‍ എഎപി എം എല്‍ എയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലുധിയാന എം എല്‍ എയായ ഗുര്‍പ്രീത് ഗോഗി ബാസി (57) യെയാണ്...
ചണ്ഡിഗഢ്: പഞ്ചാബില്‍ എഎപി എം എല്‍ എയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലുധിയാന എം എല്‍ എയായ ഗുര്‍പ്രീത് ഗോഗി ബാസി (57) യെയാണ് വീട്ടിനുള്ളില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. വെടിയേറ്റ മുറിവുകളോടെ ഗുര്‍പ്രീത് ഗോഗിയെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്വയം വെടിവെച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അവസാന നിമിഷങ്ങളില്‍ അദ്ദേഹം കുടുംബത്തോടൊപ്പമായിരുന്നു. വെടിയൊച്ചയുടെ ശബ്ദം കേട്ട് ഭാര്യ ഡോ. സുഖ്‌ചെയിന്‍ കൗര്‍ ഗോഗി വന്ന് നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ഗുര്‍പ്രീതിനെ കണ്ടെത്തുകയായിരുന്നു.
Key Words: Aam Aadmi MLA, Shot Dead, Punjab


COMMENTS