തൃശൂര്‍: പ്രണയത്തില്‍ നിന്നും പിന്മാറിയെന്നാരോപിച്ച് യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത് യുവാവ്. തൃശൂര്‍ കണ്ണാറ സ്വദേശി അര്‍ജുന്‍ ലാല്‍ ...
തൃശൂര്‍: പ്രണയത്തില്‍ നിന്നും പിന്മാറിയെന്നാരോപിച്ച് യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത് യുവാവ്. തൃശൂര്‍ കണ്ണാറ സ്വദേശി അര്‍ജുന്‍ ലാല്‍ (23) ആണ് മരിച്ചത്.
ഇന്നലെ രാത്രി യുവതിയുടെ വീട്ടിലെത്തിയ യുവാവ് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ഇന്നലെ രാത്രി 11 മണിയോടെയാണ് യുവതിയുടെ കുട്ടനെല്ലൂരിലെ വീട്ടില്‍ അര്‍ജുന്‍ എത്തിയത്. തുടര്‍ന്ന് ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. ഇതിനു ശേഷമാണ് വീടിന്റെ വരാന്തയില്‍വച്ച് യുവാവ് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.
യുവതിയുമായി ഒരു വര്‍ഷത്തിലേറെയായി യുവാവിന് അടുപ്പമില്ലായിരുന്നു. യുവാവ് ആത്മഹത്യ ചെയ്യുമെന്ന് മുന്‍പ് ഭീഷണി മുഴക്കിയിരുന്നതായും പറയുന്നു. ഇന്നലെ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുന്നതിനിടെ യുവാവ് ഭക്ഷണം വാങ്ങിവരാമെന്നു പറഞ്ഞാണ് തൃശൂരിലേക്ക് പോയത്. എന്നാല്‍ വഴിയില്‍ വച്ച് പെട്രോള്‍ വാങ്ങിയ ശേഷം ഇയാള്‍ യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
Key words: Young Man, Suicide, Petrol, love
COMMENTS