തിരുവനന്തപുരം : നേതൃമാറ്റം ഉടനില്ലെന്ന് കെ. സുധാകരന് ഹൈക്കമാന്‍ഡിന്റെ ഉറപ്പ് ലഭിച്ചു. സുധാകരന്‍ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് എഐ...
തിരുവനന്തപുരം : നേതൃമാറ്റം ഉടനില്ലെന്ന് കെ. സുധാകരന് ഹൈക്കമാന്‍ഡിന്റെ ഉറപ്പ് ലഭിച്ചു. സുധാകരന്‍ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് എഐസിസിയുടെ മറുപടി. കെ സി വേണുഗോപാല്‍ ഇന്ന് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തും. ദീപാ ദാസ് മുന്‍ഷി നടത്തുന്നത് പുനസംഘടനാ ചര്‍ച്ചകള്‍ മാത്രമാണെന്നാണ് വിവരം. ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, സണ്ണി ജോസഫ്, റോജി എം ജോണ്‍ തുടങ്ങിയ പേരുകള്‍ കെപിപിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
COMMENTS