പ്രയാഗ് രാജ് : ഉത്തർപ്രദേശിൽ പ്രയാഗ് രാജിൽ കുംഭമേളയ്ക്കിടെ തെിക്കിലും തിരക്കിലും 30 പേർ മരിക്കുകയും 60 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതാ...
പ്രയാഗ് രാജ് : ഉത്തർപ്രദേശിൽ പ്രയാഗ് രാജിൽ കുംഭമേളയ്ക്കിടെ തെിക്കിലും തിരക്കിലും 30 പേർ മരിക്കുകയും 60 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്ഥിരീകരണം.
കുംഭമേളയിലെ അമൃത് സ്നാനത്തിനിടെ ഇന്ന് വെളുപ്പിനാണ് ബാരിക്കേഡ് തകർന്നു ദുരന്തം ഉണ്ടായത്.
25 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഡി ഐ ജി വൈഭവ് കുമാർ പറഞ്ഞു.
മൗനി അമാവാസി ദിനമായ ഇന്ന് ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്യുന്നതിനായി ജനം തിരക്ക് കൂട്ടിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. ബാരിക്കേഡുകൾ തകർന്നാണ് അപകടമുണ്ടായത്.
അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചനം അറിയിച്ചു. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മോദി പറഞ്ഞു.
അപകടം അങ്ങേയറ്റം ദുഃഖകരമെന്ന് മോദി എക്സില്‍ കുറിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും ഒരുക്കാന്‍ പ്രാദേശിക ഭരണകൂടം വ്യാപൃതരാണ്. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി എക്സില്‍ കുറിച്ചു.
Key Words: Accident, Mahakumbha Mela, The Prime Minister, Condolences
COMMENTS