ന്യൂഡല്‍ഹി : സൗദി ജിസാനിലെ അറാംകോ റിഫൈനറി റോഡില്‍ നടന്ന വാഹനാപകടത്തില്‍ ഒരു മലയാളിയടക്കം 15 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒമ്പതു പേര്‍ ഇന്ത്യക...
ന്യൂഡല്‍ഹി : സൗദി ജിസാനിലെ അറാംകോ റിഫൈനറി റോഡില്‍ നടന്ന വാഹനാപകടത്തില്‍ ഒരു മലയാളിയടക്കം 15 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒമ്പതു പേര്‍ ഇന്ത്യക്കാരാണ്. മൂന്ന് നേപ്പാള്‍ സ്വദേശികളും 3 ഘാന സ്വദേശികളും ഇതില്‍ ഉള്‍പ്പെടുന്നു. കൊല്ലം കുണ്ടറ കേരളപുരം ശശീന്ദ്ര ഭവനത്തില്‍ പ്രസാദിന്റെയു രാധയുടെയും മകനായ വിഷ്ണു പ്രസാദ് പിള്ള (31) യാണ് മരണപ്പെട്ട മലയാളി. 26 ജീവനക്കാര്‍ സഞ്ചരിച്ച മിനി വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്.
Key Words: Malayali Died, Accident, Saudi Jizan
COMMENTS