തിരുവനന്തപുരം : സോളാര്‍ കമ്പനിയുടെ ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് 12 ലക്ഷം തട്ടിയ കേസില്‍ സരിത നായര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കോടതി വെറുതെവ...
തിരുവനന്തപുരം : സോളാര്‍ കമ്പനിയുടെ ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് 12 ലക്ഷം തട്ടിയ കേസില്‍ സരിത നായര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കോടതി വെറുതെവിട്ടു. ടീം സോളാര്‍ കമ്പനിയുടെ ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞായിരുന്നു സരിത, ബിജു രാധാകൃഷ്ണന്‍, മണി മോന്‍ എന്നിവര്‍ 12 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത്.
കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി വിന്‍സെന്റ് സൈമണ്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ 2014 ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വര്‍ഷത്തിന് ശേഷമാണ് കേസില്‍ കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി വിധി വരുന്നത്.
ടീം സോളാറിന്റെ ഡീലര്‍ഷിപ്പ് തൃശൂര്‍, പാലക്കാട് ജില്ലകളിലായി അനുവദിക്കാമെന്ന് പറഞ്ഞ് 12 ലക്ഷം വാങ്ങി. എന്നാല്‍ വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു കേസ്.
സോളാര്‍ ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ പലരില്‍ നിന്ന് പണം വാങ്ങിയതുമായി ബന്ധപ്പെട്ട പല കേസുകളും ഇപ്പോഴും വിധികാത്തിരിക്കുകയാണ്. കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജീദില്‍ നിന്ന് 42 ലക്ഷം വാങ്ങി കബളിപ്പിച്ചുവെന്ന കേസില്‍ സരിതയെ 2021 ല്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുകളിലൊക്കെ കോടതി നടപടികള്‍ പുരോഗമിക്കുകയാണ്.
Key Words: Saritha Nair, Biju Radhakrishnan, Solar Scam
COMMENTS