Young cinematographer K.R Krishna passed away
കൊച്ചി: യുവ ഛായാഗ്രാഹക കെ.ആര്‍ കൃഷ്ണ (30) അന്തരിച്ചു. ശ്രീനഗറില്‍ സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് അന്ത്യം. സംസ്‌കാരം ബുധനാഴ്ച കൊച്ചിയില്‍ നടക്കും പെരുമ്പാവൂര്‍ സ്വദേശിനിയായ കൃഷ്ണ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ഹിറ്റ് സീരീസിലെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു.
മലയാളി സംവിധായകനും ഛായാഗ്രാഹകനുമായ സാനു വര്‍ഗീസാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു കൃഷ്ണ. മലയാളത്തില്‍ നിരവധി സിനിമകളില്‍ ഛായാഗ്രാഹക സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബേസില്‍ ജോസഫ് ചിത്രം പൊന്മാനിലാണ് ഏറ്റവും ഒടുവില്‍ പ്രവര്‍ത്തിച്ചത്.
Keywords: Cinematographer, K.R Krishna, Srinagar, Passed away
COMMENTS