തിരുവനന്തപുരം: വന്യമൃഗ ആക്രമണം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടതായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോ...
തിരുവനന്തപുരം: വന്യമൃഗ ആക്രമണം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടതായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോതമംഗലത്ത് എല്‍ദോസ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാരാണ്. വനം വകുപ്പ് നല്‍കിയിരുന്ന ഉറപ്പുകളെല്ലാം പഴായിരിക്കുകയാണ്. സംസ്ഥാനത്ത് മനുഷ്യ - മൃഗ സംഘര്‍ഷം തുടര്‍ക്കഥയാവുകയാണ്- സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 692 പേര്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആനയുടെ ആക്രമണത്തില്‍ മാത്രം 115 പേര്‍ കൊല്ലപ്പെട്ടു. ഇത്തരം മേഖലകളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതില്‍ പോലും ഗുരുതരമായ അനാസ്ഥയാണുള്ളത്. സോളാര്‍ വേലികള്‍ എല്ലാം തകര്‍ന്ന് കിടക്കുകയാണ്. വലിയ അഴിമതിയാണ് ഇത്തരം പ്രവൃത്തികളിലെല്ലാം നടക്കുന്നത്. ആവശ്യത്തിന് വേണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരെ പോലും വിന്യസിക്കുവാന്‍ വനം വകുപ്പ് തയ്യാറാവുന്നില്ല. വന്യജീവികളെ ഭയന്നാണ് വയനാട്ടിലും മറ്റ് മലയോര മേഖലയിലും ജനങ്ങള്‍ കഴിയുന്നത്. മലയോര നിവാസികളുടെ ജീവനും സ്വത്തിനും കൃഷിക്കും സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം.
കൃഷി ചെയ്തതെല്ലാം ഒറ്റ രാത്രികൊണ്ട് വന്യജീവികള്‍ നശിപ്പിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനെല്ലാം ശാശ്വതമായ പരിഹാരമാണ് സര്‍ക്കാര്‍ ഉറപ്പു വരുത്തേണ്ടതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Key Words: Wild Animal Attack, K Surendran
 

 
							     
							     
							     
							    
 
 
 
 
 
COMMENTS