Welfare pension fraud
തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് വിഷയത്തില്‍ കൂടുതല്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി. അനര്‍ഹമായി പെന്‍ഷന്‍ തുക കൈപ്പറ്റിയ 373 ജീവനക്കാര്‍ക്കെതിരെയാണ് ആരോഗ്യവകുപ്പ് നടപടിയെടുത്തത്.
ഇവര്‍ അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും. കൂടാതെ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും.
അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍വാങ്ങിയെന്ന് ധനവകുപ്പ് കണ്ടെത്തിയതില്‍ അധികവും ആരോഗ്യവകുപ്പ്, വിദ്യാഭ്യാസ വകുപ്പുകളിലാണ്. ആരോഗ്യവകുപ്പില്‍ അറ്റന്‍ഡര്‍മാരും ക്ലര്‍ക്കും നഴ്‌സിംഗ് അസിസ്റ്റന്റുമാരും തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Keywords: Welfare pension fraud, Health department, Action
COMMENTS