തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി വ്യവഹാരങ്ങള്‍ ഇല്ലാത്ത ഭൂമി എത്ര വില കൊടുത്തും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് റവന്യൂമന്ത്രി കെ. രാജന്...
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി വ്യവഹാരങ്ങള്‍ ഇല്ലാത്ത ഭൂമി എത്ര വില കൊടുത്തും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് റവന്യൂമന്ത്രി കെ. രാജന്‍. ദുരന്തം നടന്ന് രണ്ട് മാസത്തിനകം രണ്ട് എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചുവെന്നും കോടതി വിധി വന്നാല്‍ മണിക്കൂറുകള്‍ക്കകം തുടര്‍നടപടി ഉണ്ടാകുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. പുനരധിവാസം സമയബന്ധിതമായി തന്നെ നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
ദുരന്തബാധിതരുടെ പുനരധിവാസത്തില്‍, ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ആക്ഷേപങ്ങള്‍ക്കുള്ളവര്‍ക്ക് കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസങ്ങള്‍ക്കുള്ളില്‍ പരാതി നല്‍കാം. 30 ദിവസത്തിന് ശേഷം അന്തിമ കരട് പട്ടിക പ്രസിദ്ധീകരിക്കും. വീട് ഒലിച്ചു പോയവര്‍, പൂര്‍ണ്ണമായും തകര്‍ന്നവര്‍, ഭാഗികമായും വീട് തകര്‍ന്നവര്‍ എന്നിവരെയും മറ്റെവിടെയും വീടില്ലാത്തവരെയുമാകും ഒന്നാംഘട്ടത്തില്‍ പുനരധിവസിപ്പിക്കുക. മേപ്പാടി പഞ്ചായത്ത് 382 കുടുംബങ്ങളുടെ പട്ടികയാണ് ആദ്യഘട്ടത്തിനായി സമര്‍പ്പിച്ചിരുന്നത്.
Key Words: Wayanad Rehabilitation, Landslide
COMMENTS