പാലക്കാട് : നല്ലേപ്പള്ളി ഗവ. യു പി സ്‌കൂളില്‍ നടന്ന ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സന്ദീപ് വാര്യര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന...
പാലക്കാട് : നല്ലേപ്പള്ളി ഗവ. യു പി സ്‌കൂളില്‍ നടന്ന ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സന്ദീപ് വാര്യര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി ആര്‍ രാജശേഖരന്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിന്റെ ഭാഗമായി ഒരേ വേഷത്തില്‍ പാട്ടും നൃത്തവുമായി കുട്ടികളെ ഘോഷയാത്രയായി സ്‌കൂളിനു പുറത്തേയ്ക്ക് കൊണ്ടുവന്നപ്പോള്‍ ബജ്റംഗ്ദള്‍ ജില്ലാ സംയോജക് സുശാസനനും, ഖണ്ഡ് പ്രസിഡന്റ് വേലായുധനും അവിടെത്തി ഗവണ്‍മെന്റ് സ്‌കൂളുകളില്‍ ഇത്തരത്തില്‍ മതപരമായ ചടങ്ങ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവാദം തന്നിട്ടുണ്ടോയെന്നും ശ്രീകൃഷ്ണജയന്തിയും നബിദിന പരിപാടിയും നിങ്ങള്‍ ഇത്തരത്തില്‍ സംഘടിപ്പിക്കുമോയെന്നും ചോദിച്ചപ്പോള്‍ തങ്ങള്‍ ഇഷ്ടമുള്ളതുപോലെ ചെയ്യുമെന്നും ഇത് ചോദിക്കാന്‍ നിങ്ങളാരാണ് എന്നാണ് സ്‌കൂളിലെ അധ്യാപകര്‍ നല്‍കിയ മറുപടി.
തുടര്‍ന്ന് നേതാക്കള്‍ സ്‌കൂളിലെ പ്രഥമ അധ്യാപികയോടെ ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ തെറ്റു സമ്മതിക്കുകയും പ്രശ്നം അവിടെ അവസാനിക്കുകയും ചെയ്തതാണ്. എന്നാല്‍ പിന്നീട് വൈകുന്നേരത്തോടെ സി പി എം പ്രാദേശിക നേതാക്കളും അധ്യാപക സംഘടനയും ചേര്‍ന്ന് ഇവര്‍ക്കെതിരെ പോലിസില്‍ പരാതികൊടുക്കുകയായിരുന്നു.
പോലിസിനെ നേതാക്കള്‍ കാര്യങ്ങള്‍ ധരിപ്പിച്ചെങ്കിലും അറസ്റ്റു ചെയ്ത് അവരെ റിമാന്‍ഡ് ചെയ്തു. സംഭവത്തിന്റെ സത്യാവസ്ഥ ഇതായിരിക്കെ അടുത്തിടെ ബി ജെ പി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യര്‍ തെറ്റിദ്ധാരണ പരുത്തുന്ന വിധത്തില്‍ പ്രസ്താവനകള്‍ നടത്തി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന സമീപനാണ് സ്വീകരിക്കുന്നതെന്നും വി എച്ച് പി നേതാക്കള്‍ പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് ഒരു മതത്തിനും എതിരല്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് സന്ദീപ് വാര്യര്‍ ഉന്നയിക്കുന്നത്. കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും വി എച്ച് പി നേതാക്കള്‍ വ്യക്തമാക്കി.
Key Words: BJP, VHP, Sandeep Warrier
COMMENTS