V.D Sathhesan is against government about Smart city project
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ടീകോം കമ്പനിയെ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആരോടും ചര്‍ച്ച ചെയ്യാതെ മന്ത്രിസഭ കൂടിയെടുത്ത തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്നും ഇഷ്ടക്കാര്‍ക്ക് ഭൂമി നല്‍കാനുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നില്‍ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
90,000 പേര്‍ക്ക് ജോലി ലഭിക്കുമായിരുന്ന സംരംഭം എങ്ങനെ അട്ടിമറിക്കപ്പെട്ടെന്ന് അദ്ദേഹം ചോദിച്ചു. ടീകോമിന് നഷ്ടപരിഹാരം കൊടുക്കാന്‍ പോകുന്നെന്നു പറയുമ്പോള്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചു എന്നു തന്നെയാണ് അതിന് അര്‍ത്ഥമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
2016 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത പദ്ധതി അന്ന് എല്‍.ഡി.എഫ് ബഹിഷ്‌കരിച്ചിരുന്നതായും എന്നാല്‍ പിന്നീട് അധികാരത്തിലെത്തിയ എല്‍.ഡി.എഫ് ഗവണ്‍മെന്റ് എട്ടു വര്‍ഷം എന്തു ചെയ്യുകയായിരുന്നെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയോ വ്യവസായ മന്ത്രിയോ ഈ വിഷത്തില്‍ ഒരന്വേഷണവും നടത്തിയിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് ഭൂമി തട്ടിപ്പ് തന്നെയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഈ പദ്ധതി പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് ജനങ്ങളോട് വിശദീകരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Keywords: V.D Sathhesan, Government, Smart city project, Tecom
COMMENTS