V.D Satheesan is about power thariff hike
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി ചാര്‍ജ് വര്‍ദ്ധനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാരിന്റെ അഴിമതിയും അനാസ്ഥയുമാണ് നിരക്ക് വര്‍ദ്ധനയ്ക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വൈദ്യുതി നിരക്ക് വര്‍ദ്ധനവിന്റെ പൂര്‍ണ ഉത്തരവാദിത്തം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനുമാണെന്നും അദ്ദേഹം പറഞ്ഞു.
25 വര്‍ഷത്തേക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഉണ്ടാക്കിയ കരാര്‍ രണ്ടു വര്‍ഷം മുന്‍പ് റദ്ദാക്കിയത് ദുരൂഹമാണെന്നും അദാനി കമ്പനിക്ക് കരാര്‍ കൊടുക്കാനാണ് കരാര്‍ റദ്ദാക്കിയതെന്നും ആരോപണം ഉന്നയിച്ചു.
ഈ നീക്കത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നും നിലവിലെ വൈദ്യുത നിരക്ക് സാധാരണക്കാര്‍ക്ക് വലിയ ബാധ്യത ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ ഈ ജനദ്രോഹ നടപടിക്കെതിരെ കോണ്‍ഗ്രസും യു.ഡി.എഫും സമരം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: V.D Satheesan, Power thariff hike, Government
COMMENTS