ലഖ്നൗ: സംഭാലിലും ബഹ്റൈച്ചിലും ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രതികരണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'ജയ് ശ്രീറാം' മുദ്രാവാക...
ലഖ്നൗ: സംഭാലിലും ബഹ്റൈച്ചിലും ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രതികരണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ചതും ഹിന്ദു ഘോഷയാത്രകള്‍ മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിലൂടെ കടന്നുപോകാന്‍ അനുവദിച്ചതും സംഭാലിലും ബഹ്റൈച്ചിലും അക്രമത്തിന് കാരണമായെന്ന പ്രതിപക്ഷത്തിന്റെ നിലപാട് തള്ളിയാണ് യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. 'ഒരു മുസ്ലീം ഘോഷയാത്രയ്ക്ക് ഒരു ഹിന്ദു പ്രദേശത്തിലൂടെയും ഒരു ക്ഷേത്രത്തിന് മുന്നിലൂടെയും കടന്നുപോകാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് മുസ്ലീം പ്രദേശത്തുകൂടി ഒരു ഹിന്ദു ഘോഷയാത്ര നടത്തിക്കൂടാ?' ബാബറിന്റെയും ഔറംഗസേബിന്റെയും പാരമ്പര്യങ്ങളല്ല, രാമന്റെയും കൃഷ്ണന്റെയും ബുദ്ധന്റെയും പാരമ്പര്യങ്ങളാല്‍ ഇന്ത്യയെ നയിക്കുന്നത്. ജയ് ശ്രീറാം' എന്നത് വര്‍ഗീയ മുദ്രാവാക്യമല്ലെന്നും വിശ്വാസത്തിന്റെ പ്രതീകമാണെന്നും' യോഗി പറഞ്ഞു.
ബഹ്റൈച്ചില്‍, പരമ്പരാഗത ഘോഷയാത്ര മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാ ക്രമീകരണങ്ങളും ചെയ്തു. എന്നിട്ടും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയതായി ആക്ഷേപമുണ്ട്. 'ഞാന്‍ വ്യക്തമാക്കട്ടെ: 'ജയ് ശ്രീറാം' മുദ്രാവാക്യം പ്രകോപനപരമല്ല. അത് നമ്മുടെ വിശ്വാസത്തിന്റെ മുദ്രാവാക്യവും നമ്മുടെ വിശ്വാസത്തിന്റെ പ്രതീകവുമാണ്. നാളെ, 'അല്ലാഹു അക്ബര്‍' എന്ന മുദ്രാവാക്യം എനിക്ക് ഇഷ്ടമല്ലെന്ന് ഞാന്‍ പറഞ്ഞാല്‍, നിങ്ങള്‍ എന്നോട് യോജിക്കുമോ?' എന്നും അദ്ദേഹം ചോദിച്ചു.
മസ്ജിദ് സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ ഉത്തരവിട്ട കോടതിയുടെ നിര്‍ദ്ദേശം ഭരണസംവിധാനവും പോലീസും അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും വെള്ളിയാഴ്ച നമസ്‌കാരത്തിനും പ്രഭാഷണങ്ങള്‍ക്കും ശേഷമാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും യോഗി പറഞ്ഞു. 'അതിനുശേഷം എന്താണ് സംഭവിച്ചത്, എല്ലാവര്‍ക്കും കാണാനുള്ളതാണ്'. സംഭവം ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കുമെന്നും അതിന്റെ റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Key Words: UP Chief Minister, Yogi AdityaNath
COMMENTS