സിറിയയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും അവിടെ നിന്ന് ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ ...
സിറിയയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും അവിടെ നിന്ന് ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 77 പേരെയാണ് സിറിയയില്‍ ഒഴിപ്പിച്ചതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ പറഞ്ഞു.
ഇതുവരെ ഒഴിപ്പിച്ച 77 പൗരന്മാരില്‍ 44 പേര്‍ ജമ്മു & കശ്മീരില്‍ നിന്നുള്ള തീര്‍ഥാടകരായിരുന്നു. സൈദ സൈനബ് നഗരത്തില്‍ ഇവര്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. എല്ലാ ഇന്ത്യന്‍ പൗരന്മാരും സുരക്ഷിതമായി ലെബനനിലേക്ക് കടന്ന് ഇന്ത്യയിലേക്കുള്ള വാണിജ്യ വിമാനങ്ങളില്‍ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തങ്ങളെ അതിര്‍ത്തിയില്‍ അനുഗമിച്ചതായും, തുടര്‍ന്ന് ലെബനനിലെ ഇന്ത്യന്‍ എംബസി അവരെ സ്വീകരിക്കുകയും യാത്ര സുഗമമാക്കുകയും ചെയ്തുവെന്ന് ജയ്സ്വാള്‍ പറഞ്ഞു.
Key Words: Union Ministry of External Affairs, Evacuation, Indians, Syrian War
 

 
							     
							     
							     
							    
 
 
 
 
 
COMMENTS