Uma Thomas MLA accident
കൊച്ചി: ഉമ തോമസ് എം.എല്‍.എയ്ക്ക് സ്‌റ്റേജില്‍ നിന്നും വീണ് പരിക്കേറ്റ സംഭവത്തില്‍ ഇവന്റ് മാനേജര്‍ അറസ്റ്റില്‍. മൃദംഗനാദം പരിപാടിയുടെ ഇവന്റ് മാനേജര്‍ കൃഷ്ണകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉമ തോമസിനെ പരിപാടിക്ക് ക്ഷണിച്ചത് കൃഷ്ണകുമാറാണ്.
ഒരു സുരക്ഷയും ഇല്ലാതെയാണ് സ്റ്റേജ് ക്രിമീകരിച്ചിരുന്നതെന്നും കസേരയുടെ മുന്‍വശത്തുകൂടി ഒരാള്‍ക്ക് നടന്നുപോകുവാന്‍ പോലും സ്ഥലമില്ലായിരുന്നെന്നും അതിനാലാണ് അപകടമുണ്ടായതെന്നുമാണ് പൊലീസിന്‌റെ നിഗമനം. അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സംഘാടകര്‍ക്ക് തന്നെയാണെന്നാണ് പൊലീസ് നിഗമനം
Keywords: Uma Thomas MLA, Accident, Arrest, Police
COMMENTS