തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരായ യു പ്രതിഭ എംഎല്‍എയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രി...
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരായ യു പ്രതിഭ എംഎല്‍എയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കും. കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകനെ കഞ്ചാവ് കേസില്‍ പിടികൂടിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ എംഎല്‍എ പേരെടുത്ത് പറഞ്ഞ് സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപേിച്ചതില്‍ കെയുഡബ്ല്യൂജെ ജില്ലാ കമ്മറ്റിയും ആലപ്പുഴ പ്രസ്സ് ക്ലബും ശക്തമായി പ്രതിഷേധം അറിയിച്ചു.
ആലപ്പുഴയിലെ മാധ്യമങ്ങളോട് സഹകരിക്കാത്ത ആളാണ് യു പ്രതിഭ എംഎല്‍എ. എംഎല്‍എയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയ്ക്കും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും പരാതി നല്‍കാന്‍ ജില്ലാ കമ്മറ്റിയോഗം തീരുമാനിച്ചുവെന്ന് ആലപ്പുഴ പ്രസ്സ് ക്ലബ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
Key Words: U Pratibha MLA, Media, The Kerala Journalists Union, Chief Minister, CPM State Secretary
COMMENTS