വയനാട് : മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയിലായി. ഹര്‍ഷിദ്, അഭിറാം...
വയനാട് : മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയിലായി.
ഹര്‍ഷിദ്, അഭിറാം എന്നീ രണ്ടു പ്രതികളെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. കല്‍പ്പറ്റയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം.
ഹർഷിദ് ആണ് കാർ ഓടിച്ചിരുന്നത്. കേസില്‍ നാലു പ്രതികളാണുള്ളത്. മറ്റു പ്രതികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി മാനന്തവാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.
പ്രതികള്‍ സഞ്ചരിച്ച കാര്‍ ഇന്നലെ വയനാട് കണിയമ്പറ്റയില്‍ നിന്നും കണ്ടെത്തിയിരുന്നു. കുറ്റിപ്പുറത്ത് രജിസ്റ്റര്‍ ചെയ്ത കാറില്‍ സഞ്ചരിച്ചവരാണ് ആദിവാസി യുവാവ് മാതനോട് കൊടും ക്രൂരതകാട്ടിയത്.
Key Words: Dragging Youngman on the Road, Arrest
COMMENTS