വാഷിംഗ്ടണ്‍: ജനുവരി 20 ന് അധികാരത്തിലേറുമ്പോള്‍ അമേരിക്കക്കാരെ അക്രമാസക്തരായ ബലാത്സംഗക്കാര്‍, കൊലപാതകികള്‍' എന്നിവരില്‍ നിന്ന് സംരക്ഷിക്...
വാഷിംഗ്ടണ്‍: ജനുവരി 20 ന് അധികാരത്തിലേറുമ്പോള്‍ അമേരിക്കക്കാരെ അക്രമാസക്തരായ ബലാത്സംഗക്കാര്‍, കൊലപാതകികള്‍' എന്നിവരില്‍ നിന്ന് സംരക്ഷിക്കുന്നതിനായി വധശിക്ഷ നടപ്പിലാക്കാന്‍ താന്‍ നീതിന്യായ വകുപ്പിന് നിര്‍ദ്ദേശം നല്‍കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 ഫെഡറല്‍ തടവുകാരില്‍ 37 പേരുടെ ശിക്ഷ ഇളവ് ചെയ്തുവെന്നും അവരെ പരോളില്ലാതെ ജീവപര്യന്തം തടവിലാക്കിയെന്നും പ്രസിഡന്റ് ജോ ബൈഡന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചതിന് മറുപടിയായാണ് ട്രംപ് പ്രസ്താവന നടത്തിയത്.
'ഞാന്‍ അധികാരമേറ്റയുടന്‍, അമേരിക്കന്‍ കുടുംബങ്ങളെയും കുട്ടികളെയും അക്രമാസക്തരായ ബലാത്സംഗം ചെയ്യുന്നവരില്‍ നിന്നും കൊലപാതകികളില്‍ നിന്നും സംരക്ഷിക്കുന്നതിനായി വധശിക്ഷ കര്‍ശനമായി നടപ്പിലാക്കാന്‍ ഞാന്‍ നീതിന്യായ വകുപ്പിനോട് നിര്‍ദ്ദേശിക്കും,' ട്രംപ് പറഞ്ഞു.
Key words: Donald Trump, Death Penalty
COMMENTS