പാലക്കാട്: വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് ലോറി ഇടിച്ചുകയറി വന്‍ അപകടം. നാലു വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധി വിദ്യാര്‍ത്ഥ...
പാലക്കാട്: വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് ലോറി ഇടിച്ചുകയറി വന്‍ അപകടം. നാലു വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. വിദ്യാര്‍ത്ഥിനികള്‍ നാലുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.
പാലക്കാട് കല്ലടിക്കോടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് സിമന്റുകയറ്റിവന്ന ലോറി ഇടിച്ചുകയറിയത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാര്‍ത്ഥികളാണ് അപകടത്തിനിരയായത്. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്.
സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ റോഡിലൂടെ നടന്നുപോകുന്നതിനിടെ ലോറി പാഞ്ഞു കയറുകയായിരുന്നു. നാട്ടുകാര്‍ ഉള്‍പ്പെടെ ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പൊലീസും സ്ഥലത്തെത്തി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു.
അപകടത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
Key Words: Palakkad, Lorry Accident, School Students Died, Accident
COMMENTS