കൊച്ചി: അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. എത്ര ബോര്‍ഡുകള്‍ ...
കൊച്ചി: അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം.
എത്ര ബോര്‍ഡുകള്‍ നീക്കം ചെയ്‌തെന്ന കണക്കുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം തേടിയതില്‍ സിംഗിള്‍ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി.
രാഷ്ടീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ നീക്കം ചെയ്തതിന്റെ കണക്കുകള്‍ പ്രത്യേകം വേണമെന്നും എത്ര രൂപ പിഴ ഈടാക്കിയെന്ന് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
രാഷ്ട്രീയക്കാരുടെ മുഖം ബോര്‍ഡുകളിലില്ലാതായാല്‍ നിരത്തുകള്‍ മലീമസമാക്കുന്ന നടപടിയില്‍ മാറ്റം വരുമെന്നും കോടതി നിരീക്ഷിച്ചു.
സര്‍ക്കാരിന്റെ ഭാഗമായിട്ടുളള ബോര്‍ഡുകള്‍ ഇത്തരത്തില്‍ അനധികൃതമായി സ്ഥാപിക്കില്ലെന്ന് ഉത്തരവിറക്കാന്‍ കഴിയുമോ എന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കാന്‍ ധൈര്യം വേണമെന്ന് സര്‍ക്കാരിനോട് പറഞ്ഞ കോടതി കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.
Key Words: The High Court, Criticized, State Government
COMMENTS