പത്തനംതിട്ട : കണ്ണൂര്‍ എഡിഎം ആയിരിക്കെ മരിച്ച കെ.നവീന്‍ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷയുടെ സ്ഥലംമാറ്റ അപേക്ഷ അംഗീകരിച്ച് സര്‍ക്കാര്‍. നിലവില്‍ ...
പത്തനംതിട്ട : കണ്ണൂര്‍ എഡിഎം ആയിരിക്കെ മരിച്ച കെ.നവീന്‍ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷയുടെ സ്ഥലംമാറ്റ അപേക്ഷ അംഗീകരിച്ച് സര്‍ക്കാര്‍.
നിലവില്‍ കോന്നി തഹസില്‍ദാരായ മഞ്ജുഷയെ പത്തനംതിട്ട കലക്ടറേറ്റിലേക്കു സ്ഥലംമാറ്റിയാണ് ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ ഉത്തരവ്. നവീന്‍ ബാബുവിന്റെ മരണത്തിനു പിന്നാലെയാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ട് മഞ്ജുഷ അപേക്ഷ നല്‍കിയത്.
കൂടുതല്‍ സൗകര്യപ്രദമായി ജോലി ചെയ്യുന്നതിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം വേണമെന്നായിരുന്നു അഭ്യര്‍ഥന. ഇതാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. പത്തനംതിട്ട കലക്ടറേറ്റില്‍ സീനിയര്‍ സൂപ്രണ്ടന്റ് പദവിയിലേക്കാണു മഞ്ജുഷയുടെ മാറ്റം.
Key words: K. Naveen Babu', Manjusha, ADM Death

							    
							    
							    
							    
COMMENTS