ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലെ എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരാ...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലെ എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരായ സി എം ആര്‍ എല്‍ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ഇന്ന് അന്തിമവാദം കേള്‍ക്കും. ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച എസ് എഫ് ഐ ഒ, അന്വേഷണം അവസാന ഘട്ടത്തിലെന്ന് അറിയിച്ചിരുന്നു.
രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ദില്ലി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കേസെടുക്കണോ എന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുമെന്നും വീണ വിജയനെ ചോദ്യം ചെയ്‌തെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാസപ്പടി കേസ് നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു എന്ന സൂചനയാണ് എസ് എഫ് ഐ ഒ നല്കുന്നത്.
ഹൈക്കോടതിയില്‍ നിന്ന് പച്ചക്കൊടി കിട്ടിയാല്‍ മുഖ്യമന്ത്രിയുടെ മകളടക്കം ഉള്ളവര്‍ക്കെതിരെ കേസ് വേണോ എന്നതില്‍ പന്ത് കേന്ദ്രസര്‍ക്കാരിന്റെ കോര്‍ട്ടിലാകും.
Key words: Masappdy Case, Veena Vijayan , Pinarayi Vijyan
COMMENTS