തിരുവനന്തപുരം: പൊതു താല്പര്യമുള്ള കാര്യമായതിനാല്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സ്മാര്‍ട്ട് സിറ്റി കരാര്‍ ലംഘിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന...
തിരുവനന്തപുരം: പൊതു താല്പര്യമുള്ള കാര്യമായതിനാല്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സ്മാര്‍ട്ട് സിറ്റി കരാര്‍ ലംഘിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് കെപിസിസി മാധ്യമ കമ്മിറ്റി ചെയർമാൻ ചെറിയാന്‍ ഫിലിപ്പ്.
സര്‍ക്കാര്‍ കക്ഷിയായതിനാല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സര്‍ക്കാര്‍ സമിതിക്ക് ഒരു കാര്യത്തിലും തീര്‍പ്പു കല്പിക്കാനാവില്ല. മന്ത്രിസഭാ തീരുമാനത്തിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വ്യവസായ മന്ത്രി ഇപ്പോഴും ഉരുണ്ടുകളിക്കുകയാണ്. പഴയ കരാര്‍ റദ്ദാക്കി പുതിയ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് ചില സ്വകാര്യ കമ്പനികളുമായി സര്‍ക്കാര്‍ രഹസ്യ ധാരണയിലെത്തിയിട്ടുണ്ട്.
2007 ലെ പ്രാഥമിക കരാറും 2011-ലെ പാട്ടവ്യവസ്ഥകളടങ്ങിയ അന്തിമകരാറും ഒപ്പുവെച്ചത് അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലാണ്.
രാഷ്ട്രീയ അഴിമതിയ്ക്ക് വിധേയമായാണ് കൊച്ചി കാക്കനാട്ടെ 246 ഏക്കര്‍ ഭൂമി തുച്ഛമായ വിലയ്ക്ക് കുത്തക പാട്ടക്കരാര്‍ മുഖേന ടീകോം കമ്പനിയ്ക്ക് കൈമാറിയത്. സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 16 ശതമാനം മാത്രം. സ്മാര്‍ട്ട് സിറ്റി മൂലം ഇന്‍ഫോപാര്‍ക്കിന്റെ വികസനം പൂര്‍ണ്ണമായും സ്തംഭിക്കുകയും സര്‍ക്കാരിന് വന്‍ നഷ്ടം ഉണ്ടാവുകയും ചെയ്തപ്പോള്‍ അഴിമതി വിഹിതം ലഭിച്ച രാഷ്ട്രീയ - ഉദ്യോഗസ്ഥ പ്രമുഖര്‍ക്കു മാത്രമാണ് കൊള്ള ലാഭമുണ്ടായത്.
ടീംകോം കമ്പനി കരാര്‍ ലംഘിച്ചാല്‍ സര്‍ക്കാരിന് പാട്ടഭൂമി തിരിച്ചെടുക്കാം. കരാര്‍ സര്‍ക്കാര്‍ ലംഘിച്ചാല്‍ ടീകോം കമ്പനിക്ക് നഷ്ടപരിഹാരം നല്‍കണം. ഉഭയകക്ഷി സമ്മതപ്രകാരമോ കോടതി തീരുമാനപ്രകാരമോ നിശ്ചയിക്കുന്ന സ്വതന്ത ചാര്‍ട്ടേഡ് അക്കൗണ്ടിന് കമ്പനിയുടെ കണക്കുകള്‍ പരിശോധിക്കാം. സ്മാര്‍ട്ട്‌സ് സിറ്റി ഭരണ സമിതിയില്‍ 84% ഓഹരി പങ്കാളിത്തമുള്ള ടീംകോം കമ്പനിയ്ക്കാണ് മേധാവിത്വം. സര്‍ക്കാര്‍ നിശബ്ദ പങ്കാളി മാത്രമാണ്.
Key Words: Court, Smart City Agreement, Cherian Philip
COMMENTS