കൊച്ചി: കൊപ്രയുടെ താങ്ങുവില ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. 2025 സീസണില്‍ ഫെയര്‍ ആവറേജ് ക്വാളിറ്റി മില്ലിംഗ് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് ...
കൊച്ചി: കൊപ്രയുടെ താങ്ങുവില ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. 2025 സീസണില്‍ ഫെയര്‍ ആവറേജ് ക്വാളിറ്റി മില്ലിംഗ് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 11,582 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ഉണ്ട കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 12,100 രൂപയായും നിശ്ചയിച്ചു.
ആഭ്യന്തര, അന്താരാഷ്ട്ര വിപണികളില്‍ നാളികേര ഉല്‍പന്നങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കുന്നതിന് കൊപ്ര ഉല്‍പാദനം കൂട്ടാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുമെന്നും സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അറിയിച്ചു.
Key Words: The Central Government, Price of Copra


COMMENTS