Tamil actor Yuvanraj Nethrun passes away
ചെന്നൈ: തമിഴ് സീരിയല്‍ നടന്‍ യുവന്‍രാജ് നേത്രന്‍ (45) അന്തരിച്ചു. കുറച്ചുനാളുകളായി അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 25 വര്‍ഷത്തോളമായി തമിഴ് സീരിയല്‍ രംഗത്ത് സജീവമായി നിന്നിരുന്ന ആളാണ് യുവന്‍രാജ്.
മറുധാനി എന്ന ഷോയിലൂടെയാണ് ഏറെ ശ്രദ്ധേയനായത്. സണ്‍ ടിവി സംപ്രേഷണം ചെയ്ത മസ്താന മസ്താനയില്‍ വിജയിയായിരുന്നു.
സിംഗപ്പെണ്ണേ, രഞ്ജിതമേ തുടങ്ങിയ സീരിയലുകളിലാണ് നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സീരിയല്‍ നടി ദീപയാണ് ഭാര്യ. അബേനയ, അഞ്ജന എന്നിവര്‍ മക്കളാണ്. ഇതില്‍ അബേനയയും അഭിനയ രംഗത്ത് സജീവമാണ്.
Keywords: Yuvanraj Nethrun, Tamil actor, Cancer, Passes away
COMMENTS