Tamil actor and stunt master Kothandaraman passed away
ചെന്നൈ: തമിഴ് നടനും സ്റ്റണ്ട് മാസ്റ്ററുമായ എന്‍. കോതണ്ഡരാമന്‍ (65) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ചെന്നൈ സ്വദേശിയായ കോതണ്ഡരാമന്‍ 25 വര്‍ഷത്തോളമായി തമിഴ് സിനിമയില്‍ സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഭഗവതി, തിരുപ്പതി, വേതാളം ഗെയിം തുടങ്ങിയ സിനിമകളില്‍ സംഘട്ടന സഹായിയായി തുടങ്ങി സാമി എന്‍ റാസ, വണ്‍സ് മോര്‍ എന്നീ സിനിമകളിലൂടെ സംഘട്ടന സംവിധായകനാകുകയായിരുന്നു.
മാത്രമല്ല നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹം സുന്ദര്‍ സി സംവിധാനം ചെയ്ത `കലകലപ്പു' എന്ന ചിത്രത്തിലെ ഹാസ്യ വേഷത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
Keywords: Kothandaraman, Tamil actor, Stunt master, passed away
COMMENTS