സാന്‍ഫ്രാന്‍സിസ്‌കോ: തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. സാന്‍ഫ്രാന്‍സി...
സാന്‍ഫ്രാന്‍സിസ്‌കോ: തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് അന്ത്യം.
മൂന്നു വയസുമുതല്‍ സംഗീതത്തില്‍ അഭിരുചി പ്രകടമാക്കിയ സാക്കിര്‍ ഹുസൈന്‍ തബല മാന്ത്രികനായ പിതാവ് അല്ലാ രഖായുടെ പാത പിന്തുടര്‍ന്ന് തബലയില്‍ തുടരുകയായിരുന്നു.
തുടര്‍ന്ന് 12 -ാം വയസില്‍ ബോംബെ പ്രസ് ക്ലബില്‍ ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച് പ്രശസ്തനാവുകയായിരുന്നു. 1970 ല്‍ പതിനെട്ടാം വയസില്‍ സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറോടൊപ്പം അമേരിക്കയില്‍ കച്ചേരി അവതരിപ്പിച്ചു.
ഏതാനും സിനിമകള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. മലയാളത്തില്‍ വാനപ്രസ്ഥമടക്കം കുറച്ച് സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഗ്രാമി അവാര്‍ഡ് (നാലു തവണ) പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Keywords: Zakir Hussain, Tabla maestro, Passes away
COMMENTS