'എമ്പുരാന്' സിനിമയുടെ ചിത്രീകരണം അവസാന ദിനത്തിലെത്തിയപ്പോള്‍ ഡയറക്ടര്‍ പൃഥ്വിരാജിന് ം ലൊക്കേഷനിലെത്തി സര്‍പ്രൈസ് നല്‍കി ഭാര്യ സുപ്ര...
'എമ്പുരാന്‍' സിനിമയുടെ ചിത്രീകരണം അവസാന ദിനത്തിലെത്തിയപ്പോള്‍ ഡയറക്ടര്‍ പൃഥ്വിരാജിന് ം ലൊക്കേഷനിലെത്തി സര്‍പ്രൈസ് നല്‍കി ഭാര്യ സുപ്രിയ മേനോന്‍. പാലക്കാടായിരുന്നു ലൊക്കേഷന്‍. അതിരാവിലെ മുംബൈയില്‍ നിന്നും ഫ്‌ലൈറ്റിലെത്തിയ താരം മൂന്നു മണിക്കൂര്‍ ഡ്രൈവിനു ശേഷമാണ് ലൊക്കേഷനിലെത്തിയത്.
പൃഥ്വിരാജിനെ ലോക്കേഷനിലെത്തി കാണുന്നതിന്റെ വിഡിയോ സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. ഇന്നു പുലര്‍ച്ചെയാണ് എമ്പുരാന്‍ സിനിമയ്ക്കു പാക്കപ്പ് ആകുന്നത്. '''ഇന്ന് പുലര്‍ച്ചെ 5:35 ന്, മലമ്പുഴ റിസര്‍വോയറിന്റെ തീരത്ത് എമ്പുരാന്റെ അവസാനത്തെ ഷോട്ട് ഞങ്ങള്‍ പൂര്‍ത്തിയാക്കി''പാക്കപ്പ് വിവരം പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചു.
COMMENTS