ന്യൂഡല്‍ഹി: പള്ളിത്തര്‍ക്ക കേസില്‍ 6 പള്ളികളുടെ ഭരണനിര്‍വ്വഹണം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി. യാക്കോബായ സഭയുടെ കൈവശമുള...
ന്യൂഡല്‍ഹി: പള്ളിത്തര്‍ക്ക കേസില്‍ 6 പള്ളികളുടെ ഭരണനിര്‍വ്വഹണം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി.
യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളുടെ കാര്യത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപടല്‍.
സെമിത്തേരി അടക്കമുള്ള സൗകര്യങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സൗഹൃദപരമായി പ്രശ്‌നം തീര്‍ക്കാനാണ് കോടതി ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
ഓര്‍ത്തഡോക്‌സ് സഭ സത്യവാങ്മൂലം നല്‍കണമെന്നും വിശദ വാദം പിന്നീട് കേള്‍ക്കാമെന്നും കോടതി അറിയിച്ച കോടതി കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. കൈമാറ്റം നടപ്പാക്കിയ ശേഷം രണ്ടാഴ്ചക്കകം സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
Key Words: Supreme Court, Church Dispute Case
COMMENTS