Students of Amrita Agriculture College and officials of Krishi Vigyan Kendra introduced micronutrients for tomato plants to the farmers of Vadapudur
കോയമ്പത്തൂര്‍: അമൃത അഗ്രിക്കള്‍ച്ചര്‍ കോളേജിലെ വിദ്യാര്‍ത്ഥികളും കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് തക്കാളി ചെടികള്‍ക്ക് വേണ്ടിയുള്ള സൂക്ഷ്മപോഷകങ്ങള്‍ വടപുദൂര്‍ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി.
റൂറല്‍ അഗ്രിക്കള്‍ച്ചര്‍ വര്‍ക്ക് എക്‌സ്പീരിയന്‍സിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളും കോളേജ് ഡീന്‍ ഡോ. സുധീഷ് മണാലില്‍, അദ്ധ്യാപകരായ ഡോ.പി ശിവരാജ്, ഡോ.ഇ.സത്യപ്രിയ, ഡോ എം. ഇനിയകുമാര്‍, ഡോ. കെ. മനോന്മണി, ഡോ.എം.പ്രാണ്‍ എന്നിവരുടെ നേതൃത്വത്തില്‍ അര്‍ക്ക മൈക്രോന്യൂട്രിയന്റിനെ പറ്റി കര്‍ഷകരില്‍ ബോധവല്‍ക്കരണം സൃഷ്ടിക്കാനും കുട്ടികള്‍ക്ക് കഴിഞ്ഞു.
അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കൃഷിയിലെ നൂതന സാദ്ധ്യതകള്‍ അവതരിപ്പിക്കുകയും അതോടൊപ്പം പരുത്തിച്ചെടികളില്‍ കോപ്പര്‍ഓക്‌സിക്ലോറൈഡ്, കാര്‍ബെന്‍ഡസിം, പ്രോപിക്കോണസോള്‍ എന്നിവയുടെ ഓണ്‍ ഫാം ട്രയലുകള്‍ നടത്തുവാനും ഈ പരിപാടിയിലൂടെ കുട്ടികള്‍ക്ക് സാധിച്ചു.
Summary: Students of Amrita Agriculture College and officials of Krishi Vigyan Kendra introduced micronutrients for tomato plants to the farmers of Vadapudur Panchayat.
COMMENTS