തിരുവനന്തപുരം : ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് സംയോജിപ്പിക്കുന്ന പരീക്ഷണങ്ങള്‍ക്കായുള്ള സ്‌പേഡെക്‌സ് വിക്ഷേപിച്ചു. രാത്രി പത്തുമണിയോടെ പിഎസ...
തിരുവനന്തപുരം : ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് സംയോജിപ്പിക്കുന്ന പരീക്ഷണങ്ങള്‍ക്കായുള്ള സ്‌പേഡെക്‌സ് വിക്ഷേപിച്ചു. രാത്രി പത്തുമണിയോടെ പിഎസ്എല്‍വി സി60 റോക്കറ്റിലാണ് ഇരട്ട ഉപഗ്രഹങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചത്. 24 പരീക്ഷണ ഉപഗ്രഹങ്ങളും ബഹിരാകാശത്തേക്ക് കുതിക്കും.
ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്റെ സ്വപ്‌നങ്ങള്‍ക്കുള്ള ആദ്യപടിയെന്ന് സ്‌പേഡെക്‌സ് വിക്ഷേപണത്തെ വിശേഷിപ്പിക്കാം. ചേസര്‍, ടാര്‍ജറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് സംയോജിക്കുന്ന ഡോക്കിങ് പരീക്ഷണം ഏറെ നിര്‍ണായകമാണ്.
നിശ്ചിത ഭ്രമണപാതയില്‍ ഉപഗ്രഹങ്ങളെ നിക്ഷേപിച്ച ശേഷം റോക്കറ്റിന്റെ നാലാം ഘട്ടത്തിലുള്ള ഭാഗവും ഭൂമിയെ വലംവയ്ക്കും. പത്തു പരീക്ഷണ പേലോഡുകള്‍ ഐഎസ്ആര്‍ഐയും, ബാക്കിയുള്ളവ സ്വകാര്യ ഏജന്‍സികളും നിര്‍മ്മിച്ചതാണ്. ദൗത്യം വിജയകരമായി പൂര്‍ത്തിയായാല്‍, ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ ഡോക്കിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
Key Words: Spadex, Space Station, ISRO
COMMENTS