സിയോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ച യൂന്‍ സുക് യോളിനെ പ...
സിയോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ച യൂന്‍ സുക് യോളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ഇംപീച്ച്മെന്റ് പ്രമേയം നേരത്തെ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ശനിയാഴ്ച വീണ്ടും ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.
യൂനിന്റെ പീപ്പിള്‍ പവര്‍ പാര്‍ട്ടിയും അദ്ദേഹത്തിനെതിരെയാണ് എന്നതാണ് പ്രസിഡന്റിന് പ്രതികൂലമായത്.
കഴിഞ്ഞ ശനിയാഴ്ച പ്രമേയം അവതരിപ്പിച്ചപ്പോള്‍ പിപിപി നേതാവ് ഹാന്‍ ഡോങ്-ഹൂണ്‍ ഉള്‍പ്പെടെ മിക്ക ജനപ്രതിനിധികളും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നതില്‍ യൂന്‍ കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു.
എന്നാല്‍ ഇന്ന് കാര്യങ്ങള്‍ യൂനെ അട്ടിമറിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.
Key Words: South Korean President, Yoon Suk Yeol, Parliament
COMMENTS