ആലപ്പുഴ : കായംകുളം എംഎല്‍എ യു.പ്രതിഭയുടെ മകന്‍ കഞ്ചാവുമായി പിടിയില്‍. കനിവ് (21) ആണ് കുട്ടനാട് എക്‌സൈസ് സ്‌ക്വാഡിന്റെ പിടിയിലായത്. 90 ഗ്രാം...
ആലപ്പുഴ : കായംകുളം എംഎല്‍എ യു.പ്രതിഭയുടെ മകന്‍ കഞ്ചാവുമായി പിടിയില്‍. കനിവ് (21) ആണ് കുട്ടനാട് എക്‌സൈസ് സ്‌ക്വാഡിന്റെ പിടിയിലായത്. 90 ഗ്രാം കഞ്ചാവാണ് എക്‌സൈസ് പരിശോധനയില്‍ കണ്ടെത്തിയത്. തകഴി പാലത്തിനടിയില്‍ നിന്നാണ് പിടികൂടിയത്.
കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. കനിവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. കുറഞ്ഞ അളവിലുള്ള കഞ്ചാവ് ആയതുകൊണ്ട് കേസ് എടുത്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു..
Key words: Kayamkulam MLA, U Prathibha, Arrest
COMMENTS