തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊലക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കെതിരെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയിലാ...
തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊലക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കെതിരെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയിലാണ് പ്രോസിക്യൂഷന്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയത്. ഷാരോണിന് കഷായത്തില്‍ കലര്‍ത്തിനല്‍കിയ വിഷത്തിന്റെ പ്രവര്‍ത്തനരീതി ഗ്രീഷ്മ വിക്കിപീഡിയയിലൂടെ പഠിച്ചതിനുള്ള ശാസ്ത്രീയ തെളിവാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചത്. കളനാശിനി കഷായത്തില്‍ ചേര്‍ത്ത് ഷാരോണിനെ കുടിപ്പിച്ചതിന് മൂന്ന് മണിക്കൂര്‍ മുന്‍പായിരുന്നു ഇത് സംബന്ധിച്ച് യുവതി ഇന്റര്‍നെറ്റില്‍ തെരഞ്ഞത്.
തിരുവനന്തപുരം ഫോറന്‍സിക് ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍ എ.എസ്. ദീപയാണ് നെയ്യാറ്റിന്‍കര സെഷന്‍സ് ജഡ്ജി എ.എം. ബഷീറിന് മുന്നില്‍ ഡിജിറ്റല്‍ രേഖകള്‍ നല്‍കിയത്. തുറന്ന കോടതിയില്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചാണ് തെളിവ് നല്‍കിയത്. തൃപ്പരപ്പിലെ ഹോട്ടലില്‍ താമസിക്കുന്നതിലേക്ക് ഗ്രീഷ്മയുടെ ഫോണില്‍ നിന്ന് സെര്‍ച്ച് നടത്തിയതും തെളിഞ്ഞു. ജ്യൂസ് ചലഞ്ചിലൂടെ അമിത അളവില്‍ പാരസെറ്റമോള്‍ കൊടുത്തതിന്റെ അന്നും ഇത്തരത്തില്‍ ഇന്റര്‍നെറ്റിലൂടെ പ്രവര്‍ത്തനരീതി ഗ്രീഷ്മ മനസിലാക്കിയിരുന്നു.
സംഭവദിവസം ഗ്രീഷ്മയുടെ വീട്ടിലേക്ക് സുഹൃത്ത് റെജിനുമായി ഷാരോണ്‍രാജ് ബൈക്കില്‍ പോയതും വന്നതുമായ ദൃശ്യങ്ങളും, ഗ്രീഷ്മയുള്‍പ്പെടെ ഉള്ളവരുടെ രൂപവും ഒന്നാണെന്നുള്ള തെളിവും സാക്ഷി പറഞ്ഞു. 2022 ഒക്ടോബര്‍ 14ന് ഷാരോണ്‍രാജിനെ വീട്ടിലേക്ക് ക്ഷണിക്കുന്നതും, സംഭവശേഷം സോറി പറയുന്നതും, മെഡിക്കല്‍ഷോപ്പില്‍ നിന്ന് ഗുളിക വാങ്ങി കഴിച്ച് ഛര്‍ദ്ദില്‍ മാറ്റാന്‍ പറയുന്നതും, കഷായത്തിന് ശേഷം കൊടുത്ത ജ്യൂസിന്റെ കുഴപ്പമാണെന്ന് വോയ്സ് മെസേജിലൂടെ തെറ്റിദ്ധരിപ്പിക്കുന്നതുമായ തെളിവുകള്‍ പ്ലേ ചെയ്തു രേഖപ്പെടുത്തി.
Key Words: Sharon Murder Case, Digital Evidence, Greeshma
COMMENTS