കൊച്ചി: ഗുരുതരമായ ആരോപണങ്ങളുള്ള ലൈംഗികാതിക്രമക്കേസുകള്‍ റദ്ദാക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി ഉത്തരവ്. മകളുടെ പരാതിയില്‍ അച്ഛനെതിരെ എടുത്ത കേസ്...
കൊച്ചി: ഗുരുതരമായ ആരോപണങ്ങളുള്ള ലൈംഗികാതിക്രമക്കേസുകള്‍ റദ്ദാക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി ഉത്തരവ്. മകളുടെ പരാതിയില്‍ അച്ഛനെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. ഇര അതി ജീവിച്ചാലും കേസ് റദ്ദാക്കാനാവില്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
സ്‌കൂളിലെ കൗണ്‍സലിങ്ങിനിടെയാണ് പിതാവ് പീഡിപ്പിച്ചത് മകള്‍ വെളിപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്ത മകളുന്നയിച്ച പരാതി ഗൗരവതരമെന്ന് കോടതി കണ്ടെത്തി. മകളുടെയും അമ്മയുടെയും മൊഴി കളവാണെന്നായിരുന്നു പ്രതിയുടെ വാദം. ആരോപണം ഗുരുതരമായതിനാല്‍ വിചാരണ നേരിടണമെന്ന് കോടതി നിര്‍ദേശിച്ചു.
Key Words: Kerala High court, Sex Assault Case, Pocso Case, Rape
COMMENTS