കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ വി ഐ പി ഗ്യാലറിയില്‍ നിന്ന് വീണ ഉമ തോമസ് എം എല്‍ എയുെട തലച്ചോറിന് ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്. ശ്വാസകോശത...
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ വി ഐ പി ഗ്യാലറിയില്‍ നിന്ന് വീണ ഉമ തോമസ് എം എല്‍ എയുെട തലച്ചോറിന് ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്. ശ്വാസകോശത്തിനും നട്ടെല്ലിനും പരുക്കുണ്ടെന്നാണ് വിവരം. 20 അടി താഴ്ചയില്‍ കോണ്‍ക്രീറ്റില്‍ തലയിടിച്ചാണ് എംഎല്‍എ വീണത്. അടിയന്തിര ശസ്ത്രക്രിയ നടത്തില്ലെന്നും ശ്വാസകോശത്തില്‍ രക്തം കയറി അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ശ്വാസകോശത്തിനും തലച്ചോറിനും സാരമായി പരുക്കേറ്റിട്ടുണ്ട്. മാത്രമല്ല, ബോധം, പ്രതികരണം, ഓര്‍മ്മയെ ഒക്കെ ബാധിക്കാവുന്ന ക്ഷതങ്ങളാണ് ഏറ്റിട്ടുള്ളത്. പെട്ടെന്ന് ഭേദമാകുന്ന പരുക്കുകളല്ല ഉണ്ടായിരിക്കുന്നതെന്നുമാണ് ഡോക്ടര്‍മാരില്‍ നിന്നും ലഭിക്കുന്നത്.
ചലച്ചിത്രതാരം ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു ദാരുണമായ അപകടം ഉമ തോമസ് എംഎല്‍എയെ തേടി എത്തിയത്.
ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭരതനാട്യം നര്‍ത്തകരുടെ നൃത്ത സന്ധ്യ ആരംഭിക്കാനിരിക്കെ സ്റ്റേഡിയത്തിലെത്തിയ എംഎല്‍എ മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്ത ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് നടക്കുകയായിരുന്നു. പെട്ടെന്നാണ് കാല്‍ വഴുതി താഴേക്ക് വീണത്. ഇവിടെ സ്ഥാപിച്ച താത്കാലിക ബാരിക്കേഡ് ബലമുള്ളതായിരുന്നില്ലെന്നും വിവരമുണ്ട്.
ഇരുപത് അടിയോളം താഴ്ചയിലേക്ക് പതിച്ച ഉമ തോമസ് താഴയുണ്ടായിരുന്ന കോണ്‍ക്രീറ്റ് സ്ലാബില്‍ തലയിടിച്ചാണ് വീണത്. തലയിലെ പരുക്കില്‍ നിന്ന് രക്ത സ്രാവം ഉണ്ടായി. എംഎല്‍എയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
തലക്കകത്ത് ആന്തരിക രക്തസ്രാവം ഉണ്ടായെന്നും രക്തം കട്ടപിടിച്ചെന്നും സംശയമുണ്ട്. പാലാരിവട്ടം റിനൈ മെഡിസിറ്റിയില്‍ ട്രോമ കെയറിലാണ് ഉമ തോമസ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
Key Words: Severely Injured,VIP, Kalur Stadium, Uma Thomas MLA
COMMENTS