ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഈറോഡ് ഈസ്റ്റ് എം എല്‍ എയും പാര്‍ട്ടിയുടെ തമിഴ്‌നാട് മുന്‍ പ്രസിഡന്റുമായിരുന്ന ഇ വി കെ എസ് ഇളങ്കോവന്‍ ...
ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഈറോഡ് ഈസ്റ്റ് എം എല്‍ എയും പാര്‍ട്ടിയുടെ തമിഴ്‌നാട് മുന്‍ പ്രസിഡന്റുമായിരുന്ന ഇ വി കെ എസ് ഇളങ്കോവന്‍ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തില്‍ നിന്നുള്ളയാളാണ് ഇളങ്കോവന്‍. ഡി എം കെ സ്ഥാപക നേതാക്കളില്‍ ഒരാളും പിന്നീട് കോണ്‍ഗ്രസ് നേതാവുമായി മാറിയ ഇവികെ സമ്പത്തിന്റെ മകനാണ്.
മുന്‍ കേന്ദ്രമന്ത്രി ഇ വി രാമസാമി അഥവാ പെരിയാറിന്റെ ചെറുമകനായിരുന്നു. ജയലളിതയുടെ ശക്തനായ വിമര്‍ശകന്‍ ആയി ശ്രദ്ധിക്കപ്പെട്ട നേതാവാണ് ഇളങ്കോവന്‍. ഗ്രൂപ്പിസം ശക്തമായ തമിഴ്നാട് കോണ്‍ഗ്രസില്‍ സമവായത്തിന്റെ വക്താവായി അദ്ദേഹം മാറി. നെഹ്‌റു കുടുംബത്തോട് അടുപ്പം പുലര്‍ത്തിയ നേതാവായിരുന്നു.
Key Words: Congress, EVKS Ilangovan, Passed Away
COMMENTS