RTO about Alappuzha Kalarcode accident
ആലപ്പുഴ: കളര്‍കോട് ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ അപകടത്തിന്റെ ആക്കംകൂട്ടിയത് കാറിലെ ഓവര്‍ലോഡും വണ്ടിയുടെ പഴക്കവുമെന്ന് ആര്‍.ടി.ഒ. കാറിന് 14 വര്‍ഷം പഴക്കമുണ്ട്.
11 കുട്ടികള്‍ കാറിലുണ്ടായിരുന്നു. മടിയിലൊക്കെയായിരിക്കും ഇരിന്നിട്ടുണ്ടാകുകയെന്നും ആന്റിലോക്ക് ബ്രേക്ക് സംവിധാനം വണ്ടിക്കില്ലായിരുന്നെന്നും അതുണ്ടായിരുന്നെങ്കില്‍ അപകടത്തിന്റെ തീവ്രത കുറയ്ക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അമിത വേഗതയുടെ സൂചനയൊന്നും കിട്ടിയിട്ടില്ലെന്നും കാറ് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നും അതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്ക് വാഹനം എവിടെനിന്നാണ് കിട്ടിയതെന്ന് അന്വേഷിക്കുമെന്നു പറഞ്ഞ അദ്ദേഹം കനത്ത മഴമൂലം റോഡില്‍ രൂപപ്പെട്ട ജലപാളികളും വാഹനത്തിന്റെ പഴക്കവുമാകാം അപകടകാരണമെന്നും വ്യക്തമാക്കി.
Keywords: RTO, Kalarcode, Accident, KSRTC bus, Car
COMMENTS