കൊച്ചി: പാതയോരങ്ങളിലെ അനധികൃത ഫ്‌ളക്സ് ബോര്‍ഡുകളും ബാനറുകളും കൊടികളും 10 ദിവസനത്തിനകം നീക്കിയില്ലെങ്കില്‍ തദ്ദേശ സെക്രട്ടറിമാര്‍ക്ക് പിഴ ചുമ...
കൊച്ചി: പാതയോരങ്ങളിലെ അനധികൃത ഫ്‌ളക്സ് ബോര്‍ഡുകളും ബാനറുകളും കൊടികളും 10 ദിവസനത്തിനകം നീക്കിയില്ലെങ്കില്‍ തദ്ദേശ സെക്രട്ടറിമാര്‍ക്ക് പിഴ ചുമത്തും.
സംസ്ഥാനത്തെ പാതയോരങ്ങള്‍, ഫുട്പാത്തുകള്‍, റോഡുകളുടെ മീഡിയന്‍, ട്രാഫിക് ഐലന്റ് എന്നിവടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍, തോരണങ്ങള്‍, ഫ്‌ളക്സ് ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യണമെന്ന് നേരത്തെ ഹെക്കോടതി ഉത്തരവിട്ടിരുന്നു.
കോടതി നിര്‍ദേശം നടപ്പിലാക്കിയത് പരിശോധിക്കാന്‍ അമിക്കസ് ക്യൂറിയെയും കോടതി നിയമിച്ചിരുന്നു. തുടര്‍ന്ന് അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കോടതി നിര്‍ദേശത്തില്‍ സെക്രട്ടറിമാര്‍ക്ക് പിഴ ചുമാത്തുന്നടക്കമുള്ള കര്‍ശന നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാവുന്ന പൊതുനിരത്തിലെ ഫ്‌ളക്സ് ബോര്‍ഡുകള്‍ പരിശോധിച്ച് 10 ദിവസത്തിനകം നീക്കണം. ഇവ ഉറപ്പുവരുത്തല്‍ തദ്ദേശ സെക്രട്ടറിമാരുടെ വ്യക്തിപരമായ ഉത്തരവാദിത്വമാണ്. നീക്കം ചെയ്യാന്‍ പൊലിസ് സഹായം വേണമെങ്കില്‍ തേടാനും അനുമതിയുണ്ട്.
Key words: Roadside flex boards, Penalty, Local Secretary
COMMENTS