ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഗാബ ടെസ്റ്റ് മത്സര...
ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഗാബ ടെസ്റ്റ് മത്സരത്തിനിടെയാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. 2010 ജൂണിലാണ് അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. 106 ടെസ്റ്റില്‍ ഇന്ത്യയ്ക്കായി 537 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 116 ഏകദിനത്തില്‍ 156 വിക്കറ്റും 65 ട്വിന്റി 20 യില്‍ 72 വിക്കറ്റും നേടി.
ടെസ്റ്റില്‍ 6 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. 2011ല്‍ ഏകദിന ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിലെ അംഗമാണ്. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ താരമാണ് (11). അനില്‍ കുംബ്ലെയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളറാണ്.
Key Words: Ravichandran Ashwin, Retired , International Cricket
COMMENTS