തിരുവനന്തപുരം : ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ കണ്ട്രോള്‍ റൂമില...
തിരുവനന്തപുരം : ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ കണ്ട്രോള്‍ റൂമിലാണ് സിദ്ദീഖ് എത്തിയത്.
സിദ്ദീഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതില്‍ ഹാജരാക്കി അവിടെ നിന്ന് ജാമ്യം നല്‍കണം എന്നാണ് വ്യവസ്ഥ. ഇക്കാര്യത്തില്‍ നീക്കം ഉണ്ടാകും. പ്രധാനമായും സുപ്രിം കോടതി മുന്നോട്ടു വെച്ച വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി കൂടിയാണ് സിദ്ദീഖിനെ വിളിച്ചുവരുത്തിയത്.
അന്വേഷണസംഘം ആവശ്യപ്പെട്ട ഫോണോ മറ്റ് തെളിവുകളോ സിദ്ദീഖ് അന്വേഷണസംഘത്തിന് കൈമാറിയിരുന്നില്ല. ആയതിനാല്‍ വ്യക്തതക്കുറവുള്ള ചില കാര്യങ്ങള്‍ പരിഹരിക്കുക എന്നതും കൂടിയാണ് നിലവിലെ നടപടി.
Key Words: Rape Case, Actor Siddique
COMMENTS