രാം ചരണ്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഗെയിം ചേഞ്ചറി'ലെ പുതിയ ഗാനം റിലീസ് ചെയ്തു. തമന്‍ എസ് സംഗീതം ഒരുക്കിയഗാനത്തിന് വരിക...
രാം ചരണ്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഗെയിം ചേഞ്ചറി'ലെ പുതിയ ഗാനം റിലീസ് ചെയ്തു. തമന്‍ എസ് സംഗീതം ഒരുക്കിയഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സരസ്വതി പുത്ര രാമജോഗയ്യ ശാസ്ത്രിയാണ്. തമന്‍ എസ്, രോഷിണി ജെകെവി, പൃഥ്വി, ശ്രുതി രഞ്ജനി മൊതുമുടി എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.
കിയാര അദ്വാനിയുടെയും രാം ചരണിന്റെയും മനോഹരമായ നൃത്തവും ലിറിക് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ്ജെ സൂര്യ വില്ലനായി എത്തുന്നു. അഞ്ജലി, ജയറാം, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറില്‍ അഭിനയിക്കുന്നുണ്ട്.
മദന്‍ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരണ്‍ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം. ഷങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രമാണ്. തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
Key Words: Ram Charan, Movie, Game Changer, New Song Released,
COMMENTS