Rajendra Vishwanath Arlekar will be the new Governor of Kerala. He is currently the Governor of Bihar. Arif Muhammad Khan transferred to Bihar
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറാകും. നിലവില്‍ ബീഹാര്‍ ഗവര്‍ണറാണ് അദ്ദേഹം. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബീഹാര്‍ ഗവര്‍ണറായി നിയമിച്ചു.
കേരളത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഞ്ചുവര്‍ഷം സേവനം പൂര്‍ത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മാറ്റം.
2019 ലാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായി എത്തുന്നത്. ഏതാണ്ട് തുടക്കം മുതല്‍ തന്നെ പിണറായി സര്‍ക്കാരുകളുമായി രൂക്ഷമായ ഏറ്റുമുട്ടലിലായിരുന്നു അദ്ദേഹം.
ഗോവ സ്വദേശിയാണ് ആര്‍ലേകര്‍. നേരത്തെ ഗോവയില്‍ വനം പരിസ്ഥിതി വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോവ ഭരണ സംവിധാനം പേപ്പര്‍ രഹിതമാക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വളരെ ചെറുപ്പം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് ആര്‍ലേകര്‍. 1980 മുതല്‍ ഗോവ ബിജെപി ഘടകത്തിന്റെ സജീവ നേതൃത്വത്തില്‍ അദ്ദേഹം ഉണ്ട്.
Summary: Rajendra Vishwanath Arlekar will be the new Governor of Kerala. He is currently the Governor of Bihar. Kerala Governor Arif Muhammad Khan has been appointed as the Governor of Bihar.
COMMENTS