Rahul Mamkootathil & U.R Pradeep will take oath today
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലും യു.ആര്‍ പ്രദീപും ഇന്ന് എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് നിയമസഭയിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വച്ചു നടക്കുന്ന നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
പാലക്കാട്ട് നിന്നും 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാഹുല്‍ രാവിലെ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയെ കണ്ട ശേഷം നിയമസഭയിലെത്തും.
ചേലക്കരയില്‍ നിന്ന് 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സി.പി.എം നേതാവ് യു.ആര്‍ പ്രദീപ് വിജയിച്ചത്. രാവിലെ എ.കെ.ജി സെന്ററിലെത്തിയ ശേഷം പ്രദീപ് നിയമസഭയിലെത്തും.
Keywords: Rahul Mamkootathil, U.R Pradeep, Oath, Niyamasabha, Today
COMMENTS