Rahul Gandhi & Priyanka Gandhi to visit Sambal
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംബാലിലേക്ക് പുറപ്പെട്ടു. അതേസമയം കലാപബാധിത പ്രദേശമായ സംബാലില്‍ 10 വരെ പുറത്തുനിന്നുള്ളവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പ്രദേശത്ത് ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും രാഹുലിന്റെ സന്ദര്‍ശനം പ്രകോപനത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ യു.പി പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
സംബാലില്‍ മസ്ജിദ് സര്‍വേയ്ക്കിടെ കലാപമുണ്ടാകുകയും നാലുപേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ പ്രദേശം കനത്ത സുരക്ഷയിലാണ്.
അനുമതി കൂടാതെ ആരെയും പ്രദേശത്തേക്ക് കടത്തിവിടില്ലെന്ന ഉറച്ച നിലപാടിലാണ് യു.പി പൊലീസ്. അതിനാല്‍ തന്നെ രാഹുലിനെയും പ്രിയങ്കയെയും തടഞ്ഞേക്കുമെന്നാണ് വിവരം.
Keywords: Sambal, Rahul Gandhi, Priyanka Gandhi, U.P police
COMMENTS